Return to BahaiPrayers.net
Facebook
ഐശ്വര്യത്തില്‍ ഉദാരനും ആപത്തില്‍ കൃതജ്ഞനും ആയിരിക്കുക. നിന്‍റെ അയല്‍ക്കാരന്‍റെ വിശ്വാസത്തിന് അര്‍ഹനാവുക. തിളങ്ങുന്നതും സൗഹൃദമയവുമായ മുഖത്തോടെ അയാളെ നോക്കുകയും ചെയ്യുക. ദരിദ്രډാര്‍ക്കൊരു നിക്ഷേപവും ധനികډാര്‍ക്കൊരു താക്കീതും ആയിരിക്കുക; ആവശ്യക്കാരുടെ അര്‍ത്ഥനയ്ക്കു പ്രതിവിധി കാണുന്നവനാവുക. നിന്‍റെ പ്രതിജ്ഞയുടെ പരിശുദ്ധി നിലനിര്‍ത്തുന്നവനാവുക; വിധിയില്‍ നീതിമാനും സംഭാഷണത്തില്‍ കരുതലുള്ളവനും ആയിരിക്കുക. ഒരാളോടും അന്യായം ചെയ്യരുത്; എല്ലാവരോടും എല്ലാ തരത്തിലും സൗമ്യനായിരിക്കുക. ഇരുട്ടില്‍ നടക്കുന്നവര്‍ക്കു വെളിച്ചവും ദുഃഖിതര്‍ക്കു സന്തോഷവും ദാഹിക്കുന്നവര്‍ക്കു ശുദ്ധജലതടാകവും കഷ്ടപ്പെടുന്നവര്‍ക്കു ശരണവും ആവുക. മര്‍ദനത്തിനു വിധേയരായവരെ താങ്ങുകയും ഉയര്‍ത്തുകയും ചെയ്യുക. സത്യസന്ധതയും പരിശുദ്ധിയും നിന്‍റെ എല്ലാ പ്രവൃത്തികളിലും തെളിഞ്ഞു നില്‍ക്കട്ടെ. അപരിചിതന് ഒരു അഭയസ്ഥാനവും ക്ലേശിക്കുന്നവര്‍ക്ക് ഒരു ശമനൗഷധവും അഗതികള്‍ക്ക് ഒരു ശക്തിഗോപുരവും ആവുക. അന്ധരായവര്‍ക്ക് കാഴ്ചാശക്തിയും മാര്‍ഗഭ്രംശം വന്നവരുടെ കാലടികള്‍ക്ക് ഒരു മാര്‍ഗ്ഗദീപവും ആയിരിക്കുക. സത്യത്തിന്‍റെ മുഖത്തിന് ഒരു ആഭരണവും വിശ്വസ്തതയുടെ കിരീടവും ആയിരിക്കുക. സല്‍ഗുണ ദേവാലയത്തിന് ഒരു തൂണും മാനവരാശിയുടെ ശരീരത്തിന് ഒരു ജീവശ്വാസവും നീതിയുടെ സൈന്യങ്ങള്‍ക്കു കൊടിക്കൂറയും നډയുടെ ചക്രവാളത്തിലെ ജ്യോതിര്‍ഗോളവും മനുഷ്യഹൃദയമാകുന്ന മണ്ണിലെ മഞ്ഞുതുള്ളിയും അറിവിന്‍റെ സമുദ്രത്തിലെ പെട്ടകവും സമൃദ്ധിയുടെ സ്വര്‍ഗത്തിലെ സൂര്യനും ജ്ഞാനത്തിന്‍റെ മകുടത്തിലെ രത്നവും നിന്‍റെ തലമുറയാകുന്ന വിഹായസ്സിലെ പ്രകാശിക്കുന്ന വെളിച്ചവും വിനയമാകുന്ന മരത്തിലെ ഒരു ഫലവും ആയിരിക്കുക.
- Bahá'u'lláh