Return to BahaiPrayers.net
Facebook
"ഓരോ മാസത്തിലും ഒരിക്കല്‍ ഉത്സവം നിന്‍റെ മേല്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു; അതു ജലംകൊണ്ടു മാത്രമായാല്‍പ്പോലും. ദൈവം സത്യമായും ഉദ്ദേശിച്ചിട്ടുള്ളത് മനുഷ്യരുടെ ഹൃദയങ്ങളെ ഒന്നിച്ചുകൊണ്ടു വരാനാണ്; അതിന് ഭൂമിയിലേയും സ്വര്‍ഗ്ഗങ്ങളിലേയും എല്ലാ മാര്‍ഗങ്ങളും ആവശ്യമാണെങ്കില്‍ കൂടി."
അല്ലയോ ദൈവമേ! കലഹത്തിനു കാരണമാകുന്ന എല്ലാ ഘടകങ്ങളേയും നീക്കിയാലും! ഐക്യത്തിനും യോജിപ്പിനും കാരണമാകുന്ന എല്ലാ വസ്തുക്കളേയും ഞങ്ങള്‍ക്കു വേണ്ടി ഒരുക്കിയാലും! അല്ലയോ ദൈവമേ! ഞങ്ങളുടെ മേല്‍ സ്വര്‍ഗ്ഗീയ സൗരഭ്യത്തെ ചൊരിഞ്ഞാലും. ഈ ഒത്തുചേരലിനെ സ്വര്‍ഗ്ഗീയസമ്മേളനമാക്കി മാറ്റിയാലും. എല്ലാ പ്രയോജനവും എല്ലാ ഭക്ഷണവും ഞങ്ങള്‍ക്കായി നല്‍കിയാലും. സ്നേഹത്തിന്‍റെ ഭക്ഷണം ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിയാലും! ജ്ഞാനത്തിന്‍റെ ഭക്ഷണം ഞങ്ങള്‍ക്ക് നല്‍കിയാലും! സ്വര്‍ഗ്ഗീയ തിളക്കത്തിന്‍റെ ഭക്ഷണം ഞങ്ങളുടെ മേല്‍ ചൊരിഞ്ഞാലും.
- `Abdu'l-Bahá