Return   Facebook

The Universal House of Justice

Ridván 2025

To the Bahá’ís of the World

Dearly loved Friends,

ഒമ്പതു വര്‍ഷ പദ്ധതിയുടെ ആദ്യഘട്ടം അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ, അതിന്റെ പുരോഗതിയെക്കുറിച്ച് മഹത്തായ ഉദ്യമത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണങ്ങളിലൂടെ ധര്‍മ്മം വാഗ്ദാനം ചെയ്യുന്ന ദര്‍ശനം കൂടുതല്‍ കൂടുതല്‍ ഹൃദയങ്ങളെ പ്രത്യാശയാല്‍ നിറയ്ക്കുന്നത് എങ്ങനെയെന്ന് റിപ്പോര്‍ട്ടുചെയ്യാന്‍ ഞങ്ങള്‍ വളരെയധികം താല്പര്യപ്പെടുന്നു.

വളര്‍ച്ചാ പ്രക്രിയ തുടര്‍ന്നും പുരോഗമിച്ചുകൊിരിക്കുകയാണ്. ധര്‍മ്മത്തിന്റെ വിത്ത് പുതിയ ഹരിത നാമ്പുകള്‍ പുറപ്പെടുവിക്കുകയും ഒരേസമയം നിരവധി ആത്മാക്കളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉയര്‍ന്നുവരാനാരംഭിക്കുകയും ചെയ്തപ്പോള്‍ മുമ്പ് കാര്യമായ പുരോഗതി ഇല്ലാതിരുന്ന വിവിധ പ്രദേശങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ ഉായിട്ടു്. തങ്ങളുടെ നാഥന്റെ സ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയങ്ങളോടെ സ്വദേശത്തും വിദേശത്തുമുള്ള നിയോഗസ്ഥാനങ്ങളിലേക്ക് തിടുക്കത്തില്‍ പുറപ്പെട്ട അര്‍പ്പണബോധമുള്ള ഒട്ടനേകം പയനിയര്‍മാരാണ് ഇൗ മുന്നേറ്റങ്ങള്‍ പലപ്പോഴും സാധ്യമാക്കിയത്. ഒരു വളര്‍ച്ചാപരിപാടി നേരത്തെ ആരംഭിച്ചിട്ടുള്ള ക്ലസ്റ്ററുകളില്‍, രാമത്തെയും മൂന്നാമത്തെയും നാഴികക്കല്ലുകള്‍ കടക്കാന്‍ സുഹൃത്തുക്കളെ പ്രാപ്തരാക്കുന്ന അംഗീകൃത തന്ത്രങ്ങളും പ്രവര്‍ത്തനരീതികളും സര്‍ഗ്ഗാത്മകതയോടും ചാതുര്യത്തോടും കൂടി പ്രയോഗിക്കുന്നതിന് നവമായ ശ്രദ്ധ നല്‍കപ്പെട്ടിട്ടു്. ശക്തി തെളിയിച്ചിട്ടുള്ള ക്ലസ്റ്ററുകളില്‍, വളര്‍ന്നുവരുന്ന ഒരു കൂട്ടം പ്രചോദിതരായ ആത്മാക്കള്‍ ഉൗര്‍ജ്ജസ്വലവും പരിവര്‍ത്തനാത്മകവുമായ ഒരു ബഹായി ജീവിത മാതൃക സ്വീകരിക്കുമ്പോള്‍, ധര്‍മ്മത്തിന്റെ സമൂഹനിര്‍മ്മാണ ശക്തിയുടെ മങ്ങിയ പ്രകാശങ്ങള്‍ കൂടുതല്‍ ദൃശ്യമാവുകയാണ്.

അതേസമയം, സമൂഹവുമായുള്ള അടിസ്ഥാന തലങ്ങളിലുള്ള ഇടപെടലുകളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടു്. വിദ്യാഭ്യാസം കേന്ദ്രീകരിച്ചുള്ള സമുദായാധിഷ്ഠിത സാമൂഹിക പ്രവര്‍ത്തന സംരംഭങ്ങള്‍ അതിവേഗത്തില്‍ പലമടങ്ങ് വര്‍ദ്ധിച്ചിട്ടു്, എന്നാല്‍ കൃഷി, ആരോഗ്യം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം, കലകള്‍ എന്നീ മേഖലകളിലുള്ള മറ്റ് സംരംഭങ്ങളും പുരോഗമിച്ചിട്ടു്. ഏറ്റവും ശക്തമായ ക്ലസ്റ്ററുകളില്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ അങ്ങേയറ്റം പ്രകടമാണ് അവിടെ നിരവധി ഗ്രാമങ്ങള്‍ അഥവാ അയല്‍പക്കങ്ങള്‍ ഒരു തെരുവോ ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഒരു കെട്ടിടമോ പോലും ധര്‍മ്മത്തിന്റെ തത്വങ്ങളെ മൂര്‍ത്തമായ യാഥാര്‍ത്ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്നും ഉാകുന്ന അഭിവൃദ്ധി അനുഭവിക്കുന്ന ഒരു ജനതയുടെ വാസകേന്ദ്രങ്ങളാണ്. ചില സ്ഥലങ്ങളില്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ പ്രാദേശിക തലത്തില്‍ സാമൂഹിക വികസനത്തിനോ ഉത്തരവാദിത്തമുള്ള പൗരനേതാക്കളും വ്യക്തികളും കാഴ്ചപ്പാടുകള്‍ക്കായി ബഹായികളുടെ നേര്‍ക്ക് തിരിയുക മാത്രമല്ല, മറിച്ച് പ്രായോഗിക പരിഹാരങ്ങള്‍ക്കായുള്ള അനേ്വഷണങ്ങളില്‍ സഹകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കൂടാതെ, ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍, ചില സുപ്രധാന സംവാദങ്ങളോടുള്ള ബഹായി സമീപനം വര്‍ദ്ധിച്ച പരിഗണനയും പ്രശംസയും ആകര്‍ഷിക്കുന്നത് ക് ഞങ്ങള്‍ സന്തോഷിക്കുന്നു.

ബൊളീവിയയിലെ മലമ്പ്രദേശങ്ങളിലും സിഡ്നിയുടെ പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ ഫലപ്രദമായ ഒരു വിപുലമായ ആഗോള പഠന പ്രക്രിയയെയാണ് ഒമ്പത് വര്‍ഷ പദ്ധതി ആശ്രയിക്കുന്നത്. ഇൗ പഠന പ്രക്രിയ എല്ലാ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും സൃഷ്ടിച്ചിട്ടു്. ഇത് ആസൂത്രിതമാണ് ഇത് ജൈവികമാണ് ഇത് സര്‍വ്വാശ്ലേഷിയാണ്. കുടുംബങ്ങള്‍ക്കിടയിലും, അയല്‍ക്കാര്‍ക്കിടയിലും, യുവാക്കള്‍ക്കിടയിലും, ഇൗ മഹത്തായ സംരംഭത്തില്‍ മുഖ്യവക്താക്കളാകാന്‍ തയ്യാറുള്ള എല്ലാവര്‍ക്കുമിടയിലും ഇത് ചലനാത്മക ബന്ധങ്ങളായി വികസിക്കുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. സാധ്യതകള്‍കൊ് നിറഞ്ഞ സമൂഹങ്ങളെ ഇത് വളര്‍ത്തുന്നു. ഭൂപ്രകൃതി, ഭാഷ, സംസ്കാരം അല്ലെങ്കില്‍ അവസ്ഥകള്‍ എന്നിവയാല്‍ വേര്‍പെട്ടിരിക്കുകയും എന്നാല്‍ ഇപ്പോള്‍ ള്‍ക്തപരസ്പരം ജീവിതാഭിവൃദ്ധിക്കായി നിരന്തരം പരിശ്രമിക്കുകക്കമ്ല എന്ന ബഹാഉള്ളയുടെ സാര്‍വ്വത്രികാഹ്വാനം ശ്രവിച്ച് അതിനോടു പ്രതികരിക്കുകയും ചെയ്തിട്ടുള്ളവര്‍ പങ്കുവയ്ക്കുന്ന ഉന്നതമായ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണം ഇത് സാധ്യമാക്കുന്നു. അത് ദൈവത്തിന്റെ മനുഷ്യരാശിയുടെ ലോകത്തിലെ ആ ത്തഹ്ലഏകീകരണ ശക്തിക്തയും, ആത്മാക്കളെ ചലിപ്പിക്കുന്നവനും ബന്ധിപ്പിക്കുന്നവനും നിയന്ത്രിക്കുന്നവനുമായവന്റെന്റ വചനത്തിന്റെ ഉത്തേജക ശക്തിയേയും അത് പ്രചോദിപ്പിക്കുന്ന സുസ്ഥിരമായ പ്രവര്‍ത്തനത്തെയും പൂര്‍ണ്ണമായും ആശ്രയിച്ചിരിക്കുന്നു.

കൊടുങ്കാറ്റ് നിറഞ്ഞ ആകാശത്തിലെ അന്ധകാരത്തില്‍, നിങ്ങളുടെ സമര്‍പ്പിത പരിശ്രമങ്ങളില്‍ നിന്ന് തിളങ്ങുന്ന വെളിച്ചം എത്ര ശോഭയുള്ളതാണ് ലോകത്ത് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോഴും, മനുഷ്യരാശിയ്ക്ക് അഭയമേകാനിരിക്കുന്ന അഭയസങ്കേതങ്ങള്‍ രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്ലസ്റ്ററുകളിലും നിര്‍മ്മിക്കപ്പെട്ടുകൊിരിക്കുകയാണ്. എന്നാല്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങളു്. പദ്ധതിയുടെ ഇൗ പ്രാരംഭ ഘട്ടത്തില്‍, കൈവരിക്കേ പുരോഗതിയെ സംബന്ധിച്ച് ഒാരോ ദേശീയ സമൂഹത്തിനും അവരുടേതായ സ്വന്തം പ്രതീക്ഷകളു്. സമയം കടന്നുപോയിക്കൊിരിക്കുകയാണ്. പ്രിയങ്കരരായ സുഹൃത്തുക്കളേ, ദൈവിക പ്രബോധനങ്ങളുടെ പ്രചാരകരേ, അനുഗൃഹീത സൗന്ദര്യത്തിന്റെ യോദ്ധാക്കളേ നിങ്ങളുടെ പരിശ്രമങ്ങള്‍ ഇപ്പോള്‍ ആവശ്യമാണ്. അടുത്ത റിദ്വാന് മുമ്പുള്ള ക്ഷണികമായ മാസങ്ങളില്‍ നടത്തുന്ന ഒാരോ മുന്നേറ്റവും പദ്ധതിയുടെ രാം ഘട്ടത്തില്‍ അത് കൈവരിക്കേ കാര്യങ്ങള്‍ക്കായി മഹിതമനാമത്തിന്റെ സമൂഹത്തെ കൂടുതല്‍ നല്ലരീതിയില്‍ സജ്ജരാക്കും. നിങ്ങള്‍ക്ക് വിജയം ലഭിക്കുമാറാകട്ടെ. ഇതിനായി ഞങ്ങള്‍ പരമാധികാരിയായ ദൈവത്തോട് അപേക്ഷിക്കുന്നു ഇതിനായി ഞങ്ങള്‍ അവന്റെ അചഞ്ചലമായ സഹായം അഭ്യര്‍ത്ഥിക്കുന്നു ഇതിനായി നിങ്ങളോരോരുത്തരെയും സഹായിക്കാന്‍ അവന്റെ പ്രിയങ്കരരായ മാലാഖമാരെ അയയ്ക്കണമെന്ന് ഞങ്ങള്‍ അവനോട് യാചിക്കുന്നു.

 

Windows / Mac